കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ‘തിരുവോണപ്പുലരി’
text_fieldsകോഡ്പാക് ‘തിരുവോണപ്പുലരി-2023’ ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) ‘തിരുവോണപ്പുലരി-2023’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അനൂപ് സോൻ അധ്യക്ഷത വഹിച്ചു.
റാന്നി എം.എൽ.എ പ്രമോദ് നാരായൺ, കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഓഫിസർ അബു തലാൽ, സഫീന ജനറൽ ട്രേഡിങ് കമ്പനി ജനറൽ മാനേജർ മോഹൻ ജോർജ്, യുനൈറ്റഡ് ലോജിസ്റ്റിക് കമ്പനി മാനേജിങ് ഡയറക്ടർ സിവി പോൾ, രക്ഷാധികാരികളായ ബിനോയ് സെബാസ്റ്റ്യൻ, ജിയോ തോമസ്, വനിത ചെയർപേഴ്സൻ സെനി നിജിൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർമാരായ ഷൈജു എബ്രഹാം.
ജോസഫ് കെ.ജെ , ജിത്തു തോമസ്, സോഷ്യൽ വർക്കർ പുഷ്പകുമാരി എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ് സ്വാഗതവും ട്രഷറർ സുമേഷ് ടി. സുരേഷ് നന്ദിയും പറഞ്ഞു. മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, താലപ്പൊലി, തിരുവാതിരക്കളി, രാധകൃഷ്ണ നൃത്തം, മാർഗംകളി, സിനിമാറ്റിക്-ഫ്യൂഷൻ ഡാൻസ്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, തിരുവോണക്കളി, ഗാനമേള എന്നിവ അരങ്ങേറി. ഓണസദ്യയും ഒരുക്കി.
ഷൈജു എബ്രഹാം, ജോസഫ്, ജിത്തു തോമസ്, രതീഷ് കുമ്പളത്ത്, ഭൂപേഷ്, ഡോജി മാത്യു, സുബിൻ ജോർജ് ഫിലിപ്പ്, ഷൈൻ ജോർജ്, നിജിൻ ബേബി, വിജോ, ബീന വർഗീസ്, പ്രജിത്ത് പ്രസാദ്, റോബിൻ ലൂയിസ്, അനിൽ കുറവിലങ്ങാട്, ദീപു, സിബി പീറ്റർ, പ്രദീപ് നായർ.
ശ്രീകാന്ത് സോമൻ, ബിജു മോൻ, ബിനിൽ, മനോജ് ഇത്തിത്താനം, പ്രസാദ് നായർ, ഹരി, രമ്യ വിജോ, ഡോറിസ് മാത്യു, ജോമി സുജിത്ത്, സൗമ്യ തോമസ്, സവിത രതീഷ്, ദീപ മാത്യു, ജോമോൾ സുബിൻ, മെജോ റോബിൻ, രജനി ജോസഫ്, ബിനുപ്രിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

