കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ; ഫെസ്റ്റ് ഫ്ലയർ പ്രകാശനം
text_fieldsകോട്ടയം ഫെസ്റ്റ്-2023’ന്റെ ഫ്ലയർ പ്രസിഡന്റ് അനൂപ് സോമൻ ബി.ഇ.സി എക്സ്ചേഞ്ച് പ്രതിനിധി റെനോഷ് കുരുവിളക്ക് നൽകി പ്രകാശനം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഏഴാം വാർഷിക ഭാഗമായി നടത്തുന്ന ‘കോട്ടയം ഫെസ്റ്റ്-2023’ന്റെ ഫ്ലയർ പ്രകാശനം നടന്നു. പ്രസിഡന്റ് അനൂപ് സോമൻ മെയിൻ സ്പോൺസറായ ബി.ഇ.സി എക്സ്ചേഞ്ച് പ്രതിനിധി റെനോഷ് കുരുവിളക്ക് നൽകി പ്രകാശനം ചെയ്തു.
റാഫിൾ കൂപ്പൺ രക്ഷാധികാരി ബിനോയ് സെബാസ്റ്റ്യൻ അഡ്വൈസറി ബോർഡ് ചെയർമാൻ സി.എസ്. ബത്താറിന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ്, ബി.ഇ.സി എക്സ്ചേഞ്ച് പ്രതിനിധി റെനോഷ് കുരുവിള, വൈസ് പ്രസിഡന്റ് രതീഷ് കുമ്പളത്ത്, ഉപദേശക സമിതി അംഗം ജിജോ ജേക്കബ് കുര്യൻ, മീഡിയ കൺവീനർ അരുൺ രവി, ജിത്തു തോമസ്, സി.എസ്. ബത്താർ, ബിനോയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് സുബിൻ ജോർജ്, ജോയന്റ് ട്രഷറർ കെ.ജെ. ജോസഫ്, ജോയന്റ് സെക്രട്ടറി നിജിൻ ബേബി, വിജോ കെവി, അബ്ബാസിയ ഏരിയ കോഓഡിനേറ്റർ പ്രജിത് പ്രസാദ്, വനിത ജോയന്റ് കൺവീനർ ബീന വർഗീസ്, മെംബർഷിപ് കോഓഡിനേറ്റർ സിറിൽ ജോസഫ്, എക്സിക്യൂട്ടിവ് മെംബർമാരായ ജോജോ ജോർജ്, പ്രദീപ് കുമാർ, ദീപു, ഷൈൻ പി. ജോർജ്, സിബി പീറ്റർ, സിജോ എന്നിവർ നേതൃത്വം നൽകി. മേയ് അഞ്ചിനാണ് ‘കോട്ടയം ഫെസ്റ്റ്-2023’.

