Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രകാശനം

text_fields
bookmark_border
കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രകാശനം
cancel

കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം ‘പൊന്നോണപ്പുലരി 2025’-ന്റെ ഫ്ലയർ ഡോ. സരിത പ്രകാശനം ചെയ്തു. അഹമ്മദ് അൽ മഗ്‌രിബി പെർഫ്യൂംസ് കുവൈത്ത് കൺട്രി ഹെഡ് മൻസൂർ ഹസ്സൻ ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡണ്ട് നിജിൻ ബേബി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അനൂപ് സോമൻ, വനിത ചെയർപേഴ്സൺ സോണൽ ബിനു, പ്രോഗ്രാം കൺവീനർ സുമേഷ് എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ജിത്തു തോമസ് സ്വാഗതവും ട്രഷറർ സുബിൻ ജോർജ് നന്ദിയും പറഞ്ഞു. പ്രോഗ്രാം ജോയിന്റ് കൺവീനർമാരായ നിധി സുനീഷ്, ശ്രീമതി സൗമ്യ എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ മൂന്നിന് മംഗഫ് അൽ നജാത് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ചലച്ചിത്രതാരം ബിനു അടിമാലി, പിന്നണി ഗായികയും സംഗീത സംവിധായികയുമായ ഇന്ദുലേഖ വാര്യർ എന്നിവർ പങ്കെടുക്കും. ഓണസദ്യ, മാവേലി വരവേൽപ്, കലാപരിപാടികൾ, ഗാനമേള എന്നിവ ഉൾപ്പെടെയുള്ള പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam District Pravasi Association Onam Celebration Flyer Release
Next Story