Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം ജില്ല അസോസിയേഷൻ കുവൈത്ത് ഓണാഘോഷം

text_fields
bookmark_border
കോട്ടയം ജില്ല അസോസിയേഷൻ കുവൈത്ത് ഓണാഘോഷം
cancel

കുവൈത്ത് സിറ്റി: കോട്ടയം ജില്ല അസോസിയേഷൻ കുവൈത്ത് (കെ.ഡി.എ.കെ) ഓണാഘോഷം അബ്ബാസിയ ഹൈഡെൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ചെസ്സിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ചെയർമാൻ ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ അജിത് പണിക്കർ, സണ്ണി തോമസ്‌, സ്ഥാപക പ്രസിഡന്റ് സാം നന്ദിയാട്ടു, വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്‌ണൻ മോഹൻ, ഹാരോൾഡ്‌ മാത്യു, ലേഡീസ് ചെയർപേഴ്സൻ ട്രീസ ലാലിച്ചൻ തുടങ്ങിയവർ സംസാരിച്ചു.

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസി. ജനറൽ മാനേജർ അസീസ് മാട്ടുവയിൽ, അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ മോഹൻ ജോർജ്‌, അഡ്വ. രാജേഷ്‌ സാഗർ, അനിൽ പി. അലക്സ്, മുൻ പ്രസിഡന്റ് സുരേഷ് തോമസ്‌, മുൻ ജനറൽ സെക്രട്ടറി സിബി തോമസ്‌ എന്നിവർ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ജനറൽ സെക്രട്ടറി അജിത്ത് സകറിയ പീറ്റർ സ്വാഗതവും ട്രഷറർ അനീഷ് ജേക്കബ് ജോർജ്‌ നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കൺവീനർ ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടികളിൽ അലക്സ് തൈക്കടവിൽ, അനീഷ് പള്ളം, ജോയൽ ജോസ്, ജിസ ഹാരോൾഡ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. അംഗങ്ങളുടെ തിരുവാതിര, കുട്ടികളുടെ ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് ഭംഗിയേകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam District Association Proclamation of Kuwait
Next Story