കോസ് കുവൈത്ത് ചാപ്റ്റർ ഓണാഘോഷം: റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു
text_fieldsകുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം (കോസ്) കുവൈത്ത് ചാപ്റ്റർ ഓണാഘോഷത്തിന്റെ
റാഫിൾ കൂപ്പൺ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം (കോസ്) കുവൈത്ത് ചാപ്റ്റർ ഓണാഘോഷം ഒക്ടോബർ ആറിന് നടക്കും. ഓണാഘോഷത്തോടനുബന്ധിച്ചുള്ള റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. പ്രസിഡന്റ് മാത്യു വർഗീസ് രക്ഷാധികാരി സാമുവൽ വർഗീസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
സെക്രട്ടറി സാജു സ്റ്റീഫൻ, ട്രഷറർ സോജി വർഗീസ് എന്നിവർ സംബന്ധിച്ചു. സംഘടനയുടെ ഓണാഘോഷവും വാർഷികവും ഒക്ടോബർ ആറിന് അബ്ബാസിയയിലെ പോപ്പിൻസ് ഹാളിലാണ് നടക്കുക. പരിപാടിയുടെ ഭാഗമായി ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

