കോസ് കുവൈത്ത് ഓണാഘോഷം
text_fieldsകോസ് കുവൈത്ത് ഓണാഘോഷത്തിൽ ഫാ. ലിജു പൊന്നച്ചൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുടശ്ശനാട് ഓവർസീസ് സൗഹൃദസംഘം (കോസ്) കുവൈത്ത് ചാപ്റ്ററിന്റെ പതിനാലാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. പ്രസിഡന്റ് സിനു മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക വികാരി ഫാ. ലിജു പൊന്നച്ചൻ ഓണസന്ദേശം നൽകി. പുതുതലമുറയെ മൂല്യങ്ങളും സംസ്കാരങ്ങളും പരിചയപ്പെടുത്താൻ ഓണാഘോഷം മുഖാന്തരം ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. രക്ഷാധികാരിമാരായ
ജോസഫ് മാത്യു, സാമുവൽ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. കോസ് ഗ്ലോബൽ ഗവർണർ ഡോ. ജോൺ പനയ്ക്കൽ, ഗ്ലോബൽ പ്രസിഡൻറ് ജോൺസൺ കീപ്പള്ളി എന്നിവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു. ട്രഷറർ ജിജി ജോർജ് പനക്കൽ നന്ദി പറഞ്ഞു. ഗാനമേളയും ഓണസദ്യയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

