കോസ് കുവൈത്ത് ചാപ്റ്റർ പിക്നിക്കും കുടുംബസംഗമവും
text_fieldsകോസ് കുവൈത്ത് ചാപ്റ്റർ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: കുടശ്ശനാട് നിവാസികളുടെ ആഗോള കൂട്ടായ്മയായ കുടശ്ശനാട് ഓവർസിസ് സൗഹൃദ സംഘം (കോസ്) കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പിക്നിക്കും കുടുംബസംഗമം സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി കബ്ദിൽ നടന്ന സംഗമത്തിൽ പ്രസിഡൻറ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. സിനു മാത്യു, രാജു തോമസ്, കൃഷ്ണദാസ്, ജിജി ജോർജ് എന്നിവർ ആശംസകൾ നേർന്നു.
വിവിധ കലാ-വിനോദ പരിപാടികൾക്കും മത്സരങ്ങൾക്കും സോജി വർഗീസ്, ദീപ് ജോൺ, ജിനു മോൻസി എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം രക്ഷാധികാരി സാമുവൽ വർഗീസ് ഉദ്ഘാടനം ചെയ്തു. ശരത് ചന്ദ്രൻ, അനൂപ് ചെറുകുളത്തൂർ, ജിജി ജേക്കബ്, ജോമോൻ ടി. ജോൺ എന്നിവർ ആശംസകൾ നേർന്നു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

