കോസ് കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ് നൽകി
text_fieldsബിനോയ് തങ്കച്ചനും കുടുംബത്തിനും കോസ് കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് യു.കെയിലേക്ക് പോകുന്ന സീനിയർ അംഗം ബിനോയ് തങ്കച്ചനും കുടുംബത്തിനും കോസ് കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ് നൽകി. വൈസ് പ്രസിഡൻറ് കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡൻറ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സാമുവൽ വർഗീസ് ആശംസ പ്രസംഗം നടത്തി. ബിനോയ് തങ്കച്ചനും അനൂപ് ബിനോയിയും മറുപടി പ്രഭാഷണം നടത്തി. കോസ് കുവൈത്ത് ചാപ്റ്ററിന്റെ സ്നേഹസ്മരണിക ഭാരവാഹികൾ കുടുംബത്തിന് കൈമാറി. സെക്രട്ടറി സാജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ സോജി വർഗീസ് നന്ദിയും പറഞ്ഞു.

