കൂട്ടം കുവൈത്ത് ഓണാഘോഷം
text_fieldsകൂട്ടം കുടുംബ കൂട്ടായ്മയുടെ ഓണാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: ലോകത്തുള്ള മലയാളികളെ കോർത്തിണക്കി 2013ൽ രൂപവത്കരിച്ച കൂട്ടം കുടുംബ കൂട്ടായ്മയുടെ കുവൈത്തിലുള്ളവരുടെ ഓണാഘോഷവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും സെപ്റ്റംബർ എട്ടിന് മംഗഫിൽ നടന്നു. കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി കൂട്ടം കൂട്ടായ്മയിൽ 20,000ത്തിലേറെ അംഗങ്ങളാണുള്ളത്. കുവൈത്തിൽ നടന്ന ഓണാഘോഷത്തിന് കൂട്ടം ചീഫ് കോഓഡിനേറ്റർ സുരേഷ് കുമാർ, വസന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
ഓണസദ്യയും വിവിധ കലാപരിപാടികളുമായി ഓണം ആഘോഷിച്ചു. അതോടൊപ്പം കൂട്ടം കുവൈത്തിന്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജോർജ് ജോസഫ് (പ്രസി.), പ്രബിജു (വൈസ് പ്രസി.), ബിന്ദു (സെക്ര.), പ്രതീഷ് (ജോ. സെക്ര.), അജി പാലക്കാടൻ (ട്രഷ.). സജീവ്, ജയകുമാർ, വസന്തകുമാരി, ഉഷ തങ്കപ്പൻ, അജിത് കുമാർ, ഹസീന എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും ലാലു ഉമ്മനെ രക്ഷാധികാരിയായും തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

