കോന്നി നിവാസി സംഗമം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകോന്നി നിവാസി സംഗമം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച്
നടത്തിയ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: കോന്നി നിവാസി സംഗമം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 75ലധികം പേർ രക്തം നൽകി. കോന്നി നിവാസി സംഗമം പ്രസിഡന്റ് ജോൺ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു.
ബി.ഡി.കെ അംഗമായ പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു. കോന്നി നിവാസി സംഗമം കമ്മിറ്റി അംഗങ്ങളായ മത്തായി വർഗീസ്, ഷൈൻ ബിബിൻ, രക്തദാന ക്യാമ്പ് കണ്‍വീനര്‍ ഷൈജു രാജൻ ചരുവിൽ, ബിനു വിളയിൽ രാജൻ , ബി.ഡി.കെ അംഗം രാജന് തോട്ടത്തില്‍ എന്നിവർ സംസാരിച്ചു. മനോജ് മാവേലിക്കര നന്ദി പറഞ്ഞു.

