കൊല്ലം പ്രവാസി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക്
ദിനാഘോഷം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സഗയാ റസ്റ്റാറന്റ് ഹാളിൽ നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോർ കുമാർ അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തകൻ കെ.ആർ. നായർ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ രാജ് കൃഷ്ണൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും അസി. ട്രഷറർ ബിനു കുണ്ടറ നന്ദിയും പറഞ്ഞു. സെക്രട്ടറി അനോജ് മാസ്റ്റർ, സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ എന്നിവർ ആശംസ നേർന്നു. തുടർന്ന് കലാ സാഹിത്യവിഭാഗം ‘സൃഷ്ടി’യുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

