കൊല്ലം ഫ്രണ്ട്സ് ഗ്രൂപ് കുടുംബസംഗമം
text_fieldsകൊല്ലം ഫ്രണ്ട്സ് ഗ്രൂപ് കുടുംബസംഗമം ഫാ. ഡേവിസ്
ചിറമേൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കൊല്ലം ഫ്രണ്ട്സ് ഗ്രൂപ്പിന്റെ കുടുംബസംഗമം മംഗഫ് ഡിലൈറ്റ് ഹാളിൽ നടന്നു. ജീവകാരുണ്യപ്രവർത്തകൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാലു തോമസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആനന്ദരാജ് സംഘടനാപ്രവർത്തനം വിവരിച്ചു. സംഘടന രൂപവത്കരിക്കുന്നതിന് നേതൃത്വം വഹിച്ച ഷാലു തോമസിനെയും ബിന്ദു ആർ.എസിനെയും അനുമോദിച്ചു.
പൊതുസമ്മേളനത്തിൽ ഷാനവാസ് ബഷീർ, ബിനോയ് ചന്ദ്രൻ, രാജൻ തോട്ടത്തിൽ, സോബി ജോർജ്, മനോജ് കോന്നി, രതീഷ് രവി, സക്കീർ പുത്തൻ പാലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജിനു സ്വാഗതവും ട്രഷറർ ഇട്ടിച്ചൻ ആന്റണി നന്ദിയും പറഞ്ഞു.

