Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘കൊ​ല്ലം ഫെ​സ്റ്റ്’...

‘കൊ​ല്ലം ഫെ​സ്റ്റ്’ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​വും

text_fields
bookmark_border
‘കൊ​ല്ലം ഫെ​സ്റ്റ്’ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​വും
cancel
camera_alt

‘കൊ​ല്ലം ഫെ​സ്റ്റ് - 2026 ദേ​ശി​ങ്ങ​നാ​ട് മ​ഹോ​ത്സ​വ’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് (കെ.​ജെ.​പി.​എ​സ്) 20ാ വാ​ർ​ഷി​ക ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘കൊ​ല്ലം ഫെ​സ്റ്റ് - 2026 ദേ​ശി​ങ്ങ​നാ​ട് മ​ഹോ​ത്സ​വ’​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങും ക​മ്മ​റ്റി രൂ​പീ​ക​ര​ണ യോ​ഗ​വും അ​ബ്ബാ​സി​യ ഹെ​വ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു.

കെ.​ജെ.​പി.​എ​സ് പ്ര​സി​ഡ​ന്റ് ടി.​ടി.​ബി​നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ, ര​ക്ഷാ​ധി​കാ​രി ജോ​യി ജോ​ൺ തു​രു​ത്തി​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡോ. ​നീ​തു മ​റി​യം ചാ​ക്കോ ആ​ശം​സ നേ​ർ​ന്നു. ദേ​ശി​ങ്ങ​നാ​ട് മ​ഹോ​ത്സ​വ​ത്തി​ന്റെ ക​മ്മ​റ്റി രൂ​പ​വ​ത്ക​ര​ണം, സം​ഘാ​ട​നം, ന​ട​ത്തി​പ്പ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

കെ.​ജെ.​പി.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ദ് ല​ബ്ബ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജ​യ് നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ട​നാ സെ​ക്ര​ട്ട​റി രാ​ജു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ത​മ്പി ലൂ​ക്കോ​സ്, വാ​ഹി​ദ്, ഷാ​ജി സാ​മു​വ​ൽ, ടൈ​റ്റ​സ് വ​ർ​ഗീ​സ്, നൈ​സാം പ​ട്ടാ​ഴി, ഐ​സ​ക് വ​ർ​ഗീ​സ്, ഷം​ന അ​ൽ അ​മീ​ൻ, ബി​ജി​മോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. ഏ​പ്രി​ൽ 24ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് ആ​ഘോ​ഷം. കൊ​ല്ല​ത്തി​ന്റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും ക​ലാ​പാ​ര​മ്പ​ര്യ​വും ഒ​രു​മി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ലു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:committeePoster Releaseformationkollam fest
News Summary - ‘Kollam Fest’ poster release and committee formation
Next Story