കൊല്ലം ഫെസ്റ്റ് -2023 സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsകൊല്ലം ഫെസ്റ്റ് -2023 സ്വാഗതംസംഘം രൂപവത്കരണ യോഗത്തിൽ അലക്സ് മാത്യു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത്, 17ാം വാർഷികാഘോഷം കൊല്ലം ഫെസ്റ്റ്- 2023 ‘സ്നേഹ നിലാവ്’ എന്ന പേരിൽ ആഘോഷിക്കും. ഒക്ടോബർ 20ന് അബ്ബാസിയ ആസ്പയർ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രസിഡന്റ് അലക്സ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു.
സലിം രാജ് (ജനറൽ കൺവീനർ), സജി തോമസ് (ജോ.കൺവീനർ), ജേക്കബ് ചണ്ണപ്പെട്ട, താരിഖ് അഹ്മദ്, ഷാജി ശാമുവൽ, സലിൽ വർമ, ബൈജു മിഥുനം, രൻജന ബിനിൽ, പ്രമീൾ പ്രഭാകരൻ, ഷാഹിദ് ലബ്ബ, ലിവിൻ വർഗീസ്, അബ്ദുൽ വാഹിദ്, സിബി ജോസഫ്, നൈസാം റാവുത്തർ, രാജു വർഗീസ്, ജോയ് തോമസ്, ജസ്റ്റിൻ സ്റ്റീഫൻ എന്നിവരെ വിവിധ കൺവീനർമാരായി 51അംഗ സ്വാഗത സംഘത്തിന് രൂപം നൽകി. ജനറൽ സെക്രട്ടറി ബിനിൽ ടി.ഡി. സ്വാഗതവും ജനറൽ കൺവീനർ സലീം രാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

