കൊല്ലം ജില്ല പ്രവാസി സമാജം മംഗഫ് യൂനിറ്റ്
text_fieldsനൈസാം
റാവുത്തർ
കുവൈത്ത്സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം മംഗഫ് യൂനിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും തെരഞ്ഞെടുപ്പും നടന്നു. യൂനിറ്റ് കൺവീനർ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡന്റ് അലക്സ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് ജോയിൻ കൺവീനർ സജി പിള്ള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ, അനിൽകുമാർ, രൻജനാ ബിനിൽ, ബൈജൂ മിഥുനം, റെജി മത്തായി, ഷാജി സാമുവൽ, വർഗീസ് എന്നിവർ സംസാരിച്ചു. ജോയന്റ് കൺവീനർ ശശികർത്താ സ്വാഗതവും യൂനിറ്റ് കൺവീനർ നൈസാം റാവുത്തർ നന്ദിയും പറഞ്ഞു. നൈസാം റാവുത്തർ (കൺ), സജികുമാർ പിള്ള, റജി കുഞ്ഞുകുഞ്ഞു (ജോ.കൺ) എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളും അടങ്ങുന്ന പുതിയ ഭരണ സമിതിയെ യോഗം തിരഞ്ഞെടുത്തു.

