കൊല്ലം ജില്ല പ്രവാസി സമാജം വനിത വേദി
text_fieldsരൻജന ബിനിൽ (ചെയ.), റിനി ബിനോയ് (സെക്ര.), ഗിരിജ അജയ് (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്തിലെ കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം വനിത വേദി പുനഃസംഘടിപ്പിച്ചു. രൻജന ബിനിൽ അധ്യക്ഷത വഹിച്ചു. റിനി ബിനോയ് സ്വഗതവും രാജിമോൾ സുജിത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യു, ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ, രക്ഷാധികാരി സലിം രാജ് എന്നിവർ സംസാരിച്ചു. മിനി ഗീവർഗീസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: രൻജന ബിനിൽ (ചെയ.), റിനി ബിനോയ് (സെക്ര.), ഗിരിജ അജയ് (ട്രഷ.), മിനി ഗീവർഗീസ്, രാജിമോൾ സുജിത്, മഞ്ജു ഷാജി, രഹനാനൈസാം, ലിറ്റി അലക്സാണ്ടർ, ഷിനി സന്ദീപ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).

