കൊല്ലം ജില്ല പ്രവാസി സമാജം ‘സ്നേഹ നിലാവ്’ നാളെ
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്തിന്റെ പതിനേഴാമത് വാർഷികാഘോഷം ‘സ്നേഹ നിലാവ്’ വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. മോട്ടിവേഷൻ സ്പീക്കറും ഡിഫറന്റ് ആർട്ട് സെന്റർ ഡയറക്ടറുമായ പ്രഫ. ഗോപിനാഥ് മുതുകാട് ആണ് മുഖ്യാതിഥി. ഉച്ചക്ക് 1.30 മുതൽ 2.30 വരെ കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ എട്ടുമുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായി ഗോപിനാഥ് മുതുകാട് നയിക്കുന്ന മോട്ടിവേഷൻ ക്ലാസ് ഉണ്ടാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗജന്യ ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടണം.
ഉച്ചക്ക് മൂന്നുമുതൽ സമാജം അംഗങ്ങളുടെ പരിപാടികൾ, പൊതുസമ്മേളനം എന്നിവ നടക്കും. ഗോപിനാഥ് മുതുകാട്, ഇന്ത്യൻ എംബസി പ്രതിനിധി, കുവൈത്തി വനിത മറിയം അൽ ഖബന്ദി, കുവൈത്തിലെ സാമൂഹിക സാംസ്കാരിക, വ്യാപാര രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളെ സമ്മേളനത്തിൽ അനുമോദിക്കും. ചലച്ചിത്ര പിന്നണി ഗായകരായ അപർണ രാജീവ്, സജീവ് സ്റ്റാൻലി, വയലിനിസ്റ്റ് അപർണ ബാബു, കോമഡി താരങ്ങളായ മണിക്കുട്ടൻ, മായാ കൊമ്പോ എന്നിവരുടെ കലാപരിപാടികൾ നടക്കും. ഡാൻസ്, നാടൻപാട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡന്റ് അലക്സ് മാത്യു, ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ, ട്രഷറർ തമ്പി ലൂക്കോസ്, പ്രോഗ്രാം ജനറൽ കൺവീനർ ശശി കർത്ത, മീഡിയാ സെക്രട്ടറി പ്രമീൾ പ്രഭാകർ, വനിത വേദി ചെയർപേഴ്സൻ രഞ്ജനാ ബിനിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

