കൊല്ലം ജില്ല പ്രവാസി സമാജം യാത്രയയപ്പ് നൽകി
text_fieldsന്യൂസിലൻഡിലേക്ക് യാത്രയാകുന്ന ടിജോ തോമസിന് തോമസ് പണിക്കർ ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: ന്യൂസിലൻഡിലേക്ക് യാത്രയാകുന്ന കൊട്ടാരക്കര സ്വദേശിയും കൊല്ലം ജില്ല പ്രവാസി സമാജം അബ്ബാസിയ യൂനിറ്റ് കൺവീനറും എസ്.എച്ച്.ബി.സി യിലെ എൻജിനീയറുമായ ടിജോ തോമസിന് കൊല്ലം ജില്ല പ്രവാസി സമാജം യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് മാത്യൂ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ, രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, വൈസ് പ്രസിഡന്റ് ജയൻ സദാശിവൻ, ട്രഷറർ തമ്പിലൂക്കോസ്, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി, ബൈജു മിഥുനം അബ്ബാസിയ യൂനിറ്റ് കൺവീനർ ഷാജി ശാമുവൽ എന്നിവർ സംസാരിച്ചു. ഉപദേശക സമിതിയംഗം അഡ്വ. തോമസ് പണിക്കർ ഉപഹാരം നൽകി. ടിജോ തോമസ് മറുപടി പ്രസംഗം നടത്തി.

