Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊല്ലം ജില്ല പ്രവാസി...

കൊല്ലം ജില്ല പ്രവാസി സമാജം രക്തദാന ക്യാമ്പ്

text_fields
bookmark_border
കൊല്ലം ജില്ല പ്രവാസി സമാജം രക്തദാന ക്യാമ്പ്
cancel
camera_alt

കൊല്ലം ജില്ല പ്രവാസി സമാജം, ബി.ഡി.കെ പ്രവർത്തകർ രക്തദാന ക്യാമ്പിൽ

കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം (കെ.ജെ.പി.എസ്) കുവൈത്ത് ബി.ഡി.കെ കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നിരവധി അംഗങ്ങൾ രക്തം ദാനം ചെയ്തു. എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

കെ.ജെ.പി.എസ് പ്രസിഡന്റ് ടി.ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം സ്വാഗതവും കെ.ജെ.പി.എസ് ട്രഷറർ അജയ് നായർ നന്ദിയും പറഞ്ഞു. കെ.ജെ.പി.എസ് ജനറൽ സെക്രട്ടറി ഷെഹീദ് ലബ്ബ, വനിതാ വേദി ചെയർപേഴ്സൺ മിനി വർഗീസ്, ബി.ഡി.കെ കോ-ഓർഡിനേറ്റർമാരായ രാജൻ തോട്ടത്തിൽ , മനോജ് മാവേലിക്കര, നളിനാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു.

കെ.ജെ.പി.എസ് എക്സിക്യൂട്ടീവ് അംഗം ദീപു ചന്ദ്രൻ, രാജു വർഗീസ്, ഷംന അൽ അമീൻ, യൂണിറ്റ് കൺവീനർമാരായ ടൈറ്റസ് വർഗീസ്, നൈസാം റാവുത്തർ, ഐസക് വർഗീസ്, ബിജിമോൾ ആര്യ, ബി.ഡി.കെ വോളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി ബി.ഡി.കെ അറിയിച്ചു. രക്തദാന ക്യാമ്പുകൾ അല്ലെങ്കിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും 69997588 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kollam District Pravasi Samajam Blood Donation Camp
Next Story