കൊല്ലം ജില്ല പ്രവാസി സമാജം അംഗത്വവിതരണം
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം അംഗത്വ വിതരണോദ്ഘാടനം പ്രസിഡന്റ് അലക്സ് മാത്യു,
കരുനാഗപ്പള്ളി സ്വദേശി ശശികുമാറിന് അംഗത്വം നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മ കൊല്ലം ജില്ല പ്രവാസി സമാജം അംഗത്വവിതരണ കാമ്പയിൻ ആരംഭിച്ചു.
പ്രസിഡന്റ് അലക്സ് മാത്യു, കരുനാഗപ്പള്ളി സ്വദേശി ശശികുമാറിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. കൺവീനർ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ, വൈസ് പ്രസിഡന്റ് ജയൻ സദാശിവൻ, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, ബൈജു മിഥുനം, വനിത ചെയർപേഴ്സൻ രൻജന ബിനിൽ എന്നിവർ സംസാരിച്ചു. ജോ. കൺവീനർമാരായ ടിറ്റോ ജോർജ് സ്വാഗതവും സംഗീത് സുഗതൻ നന്ദിയും പറഞ്ഞു. ഫോൺ: 97840957/66471577/66461684/66 409969.

