കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് വാർഷിക യോഗവും തെരഞ്ഞെടുപ്പും
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ
കുവൈത്ത് സിറ്റി: കൊല്ലം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് (കെ.ജെ.പി.എസ്) വാർഷിക യോഗവും തെരഞ്ഞെടുപ്പും മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അലക്സ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിനിൽ ടി.ഡി. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ തമ്പി ലൂക്കോസ് കണക്കും അവതരിപ്പിച്ചു. റെജി മത്തായി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോയ് ജോൺ തുരുത്തിക്കര, രഞ്ജന ബിനിൽ, ജയൻ സദാശിവൻ , ടൈറ്റസ് വർഗീസ്, അലക്സ് മാത്യു പുത്തൂർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി രാജു വർഗീസ് സ്വാഗതവും ട്രഷറർ അജയ നായർ നന്ദിയും പറഞ്ഞു. രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: ടി.ഡി.ബിനിൽ (പ്രസി), ഷഹീദ് ലബ്ബ (ജന. സെക്ര), അജയ് നായർ (ട്രഷ), തമ്പി ലൂക്കോസ്, അബ്ദുൽ വാഹിദ് (വൈ.പ്രസി), രാജു വർഗീസ് (ഓർഗനൈസിങ് സെക്ര), ഷാജി സാമൂവൽ (ജോ.ട്രഷ), ഡോ.സുബു തോമസ് (സോഷ്യൽ സെക്ര), ബൈജു മിഥുനം (ആർട്സ് സെക്ര),ദീപു ചന്ദ്രൻ (സ്പോർട്സ് സെക്ര), ഷംന അൽ അമീൻ (മീഡിയ സെക്ര), ജയൻ സദാശിവൻ, അഡ്വ. ലാജി ജേക്കബ്, ജെയിംസ് പൂയപ്പള്ളി (അഡ്വൈസറി ബോർഡ് ),ജോയ് ജോൺ തുരുത്തിക്കര, അലക്സ് പുത്തൂർ,ജേക്കബ് ചണ്ണപ്പേട്ട (രക്ഷാധികാരി), സലിൽ വർമ, ലിവിൻ വർഗീസ് (ഓഡിറ്റർ).

