സാംസ്കാരിക അടയാളപ്പെടുത്തലായി കോലത്തുനാട് മഹോത്സവം
text_fieldsകെ.ഇ.എ കോലത്തുനാട് മഹോത്സവം ഭൂട്ടാൻ അംബാസഡർ ചിതൻ ടെൻസിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈത്ത് (കെ.ഇ.എ) പത്താം വാർഷിക ഭാഗമായി സംഘടിപ്പിച്ച 'കോലത്തുനാട് മഹോത്സവം' വ്യത്യസ്ത പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ താലപ്പൊലിയും, ചെണ്ടമേളവും കൊണ്ട് അതിഥികളെ വരവേറ്റ് തുടക്കമിട്ട പരിപാടി സാംസ്കാരിക അടയാളപ്പെടുത്തലായി.
സാംസ്കാരിക സമ്മേളനം ഭൂട്ടാൻ അംബാസഡർ ചിതൻ ടെൻസിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റോയ് ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ബി.ഇ.സി ജനറൽ മാനേജർ രാംദാസ്, സംഗീത സംവിധായകൻ കാവാലം ശ്രീകുമാർ, സിനിമ സീരിയൽ താരം ശ്രീധന്യ എന്നിവർ വിശിഷ്ടാഥികളായി.
സംഘടനയുടെ മുൻകാലങ്ങളിലെ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരം, നൃത്തസംഘത്തിന്റെ രംഗപൂജ, കഥകളി, മോഹിനിയാട്ടം എന്നിവ കാണികൾക്ക് ആവേശം പകർന്നു.
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ അണിചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്ലാഷ് മൂവും അവതരിപ്പിച്ചു. അനാമികയുടെയും ഭാഗ്യരാജിന്റെയും ഗാനങ്ങൾ സദസ്സിനെ ഉത്സവരാവാക്കി. ലൈവ് സ്റ്റാർ സിംഗർ മത്സരമായ 'കിയ സ്റ്റാർ സിംഗർ 2022' ജനഹൃദയങ്ങളിൽ സംഗീതമഴ പെയ്യിച്ചു.
ലോക കേരള സഭാംഗമായ അസോസിയേഷൻ അംഗം ഉണ്ണിമായ ഉണ്ണികൃഷ്ണനെ ചീഫ് കോഓഡിനേറ്റർ ഷെറിൻ മാത്യു പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ദീപു അറക്കൽ, പ്രോഗ്രാം കൺവീനർ സന്തോഷ് കുമാർ, വനിത ചെയർപേഴ്സൻ സോണിയ, ജയകുമാരി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ഹരീന്ദ്രൻ നന്ദി പറഞ്ഞു. കുവൈത്തിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധി പേർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

