കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഹമീദ് കേളോത്തിന് യാത്രയയപ്പ്
text_fieldsകൊയിലാണ്ടി താലൂക്ക് അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ ഹമീദ് കേളോത്തിന്
ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സാന്നിധ്യമായ ഹമീദ് കേളോത്തിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ചു.
പ്രധാന ഭാരവാഹികളിൽ നിന്ന് ഹമീദ് കേളോത്തും കുടുംബവും ഉപഹാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റുമാരായ ജിനീഷ് നാരായണൻ, റഹീസ് സാലിഹ്, കൺവീനർമാരായ റിഹാബ് തൊണ്ടിയിൽ, റഷീദ് ഉള്ള്യേരി, മൻസൂർ മുണ്ടോത്ത്, സാദിക്ക് തൈവളപ്പിൽ അക്ബർ ഊരള്ളൂർ, പ്രവർത്തക സമിതി അംഗങ്ങളായ ഷാഹുൽ ബേപ്പൂർ, ദിലീപ് അരയടത്ത്, ശ്യാംലാൽ എന്നിവർ സംസാരിച്ചു.
മറുപടി പ്രസംഗത്തിൽ ഹമീദ് കേളോത്ത് പഴയ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

