കൊയിലാണ്ടി താലൂക്ക് അസോ. ചികിത്സ സഹായം നൽകി
text_fieldsകുവൈത്ത് സിറ്റി: നന്തിയിലെ വൃക്ക രോഗികളായ അഫ്നാസ്, അസ്നാസ് സഹോദരങ്ങളുടെ ചികിത്സ സഹായ നിധിയിലേക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് സമാഹരിച്ച 50,000 രൂപ കൈമാറി.
കുവൈത്ത് ദേശീയ ദിനാചരണ ഭാഗമായി നാട്ടിൽ നടന്ന ലളിതമായ പരിപാടിയിൽ അസോസിയേഷൻ ചാരിറ്റി വിങ് കൺവീനർ പി.കെ. ഷാജഹാനിൽനിന്ന് ചികിത്സസഹായ കമ്മിറ്റിക്കുവേണ്ടി റഫീഖ് ഇയ്യത്തുകുനി തുക ഏറ്റുവാങ്ങി.
അസോസിയേഷൻ സെക്രട്ടറി സനു കൃഷ്ണൻ, കോഓഡിനേറ്റർ ഇല്യാസ് ബഹസ്സൻ, പ്രവർത്തക സമിതി അംഗം അസ്ലം അലവി, ഓണററി മെംബർ ഷംസുദ്ദീൻ കുക്കു, ചികിത്സ സഹായ കമ്മിറ്റി അംഗം സനീർ വില്ലംകണ്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

