കൊയിലാണ്ടി മുസ്ലിം ഓണസ്റ്റി കുവൈത്ത് ഭാരവാഹികൾ
text_fieldsആത്തിഫ് അബ്ദുൽ മജീദ്, റഷാദ് അബ്ദുൽ കരിം, അഷ്റഫ് മുഹമ്മദ്
കുവൈത്ത് സിറ്റി: കൊയിലാണ്ടി മുസ്ലിം ഓണസ്റ്റി ഫെഡറേഷൻ കുവൈത്ത് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം പ്രസിഡന്റ് ടി.കെ. മൂസയുടെ അധ്യക്ഷതയിൽ നടന്നു. റഷാദ് അബ്ദുൽ കരീം വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അബ്ദുൽ കരിം അമേത്ത്, കാസിം അബ്ദുൾ ഖാദർ, അഷ്റഫ് മുഹമ്മദ്, ആത്തിഫ് മജീദ്, എം.പി. സിദ്ദീഖ്, സലാഹ് അബൂബക്കർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.വി. ഹംസ സ്വാഗതവും എം.എ. ബഷീർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആത്തിഫ് അബ്ദുൽ മജീദ് (പ്രസി), റഷാദ് അബ്ദുൽ കരിം (ജന. സെക്ര.), അഷ്റഫ് മുഹമ്മദ് (ട്രഷ.), അബ്ദുൽ കരിം അമേത്ത്, എം.എ. ബഷീർ, ഹംസ മേപ്പാടകത്ത് (രക്ഷാധികരികൾ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

