കൊയിലാണ്ടി ഫെസ്റ്റ്-2023 ഒക്ടോബർ ആറിന്
text_fieldsകൊയിലാണ്ടി ഫെസ്റ്റ് 2023ന്റെ കൂപ്പൺ തക്കാര ഗ്രൂപ് ഡയറക്ടർ ശിബിൽ അബ്ദുൽ റഷീദ് കൂപ്പൺ കൺവീനർ റഷീദ് ഉള്ള്യേരിക്ക് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക പരിപാടിയായ കൊയിലാണ്ടി ഫെസ്റ്റ്-2023 ഒക്ടോബർ ആറിന് നടക്കും. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. കൊയിലാണ്ടി ഫെസ്റ്റ് -2023 കർട്ടൻ റേസർ പരിപാടി ഫഹാഹീൽ യൂനിറ്റി സെന്ററിൽ രക്ഷാധികാരി റൗഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് പോസ്റ്റർ ഉപദേശക സമിതി അംഗം അസീസ് തിക്കോടി പ്രോഗ്രാം ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂരിന് നൽകി പ്രകാശനം ചെയ്തു. പരിപാടിയുടെ കൂപ്പൺ തക്കാര ഗ്രൂപ് ഡയറക്ടർ ശിബിൽ അബ്ദുൽ റഷീദ് കൂപ്പൺ കൺവീനർ റഷീദ് ഉള്ള്യേരിക്ക് നൽകി പ്രകാശനം ചെയ്തു. പ്രമോ വിഡിയോ സ്വിച്ച് ഓൺ ഉപദേശകസമിതി അംഗം സജിദ നസീർ നിർവഹിച്ചു. നിജാസ് കാസിം, ഹസീന ഷറഫ്, സലാം നന്തി, രാജു ശാരത്കണ്ടി, വാഹിദ് കൊയിലാണ്ടി എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികളോടെ കൊണ്ടാടുന്ന കൊയിലാണ്ടി ഫെസ്റ്റ്-2023ൽ നാട്ടിൽനിന്ന് പാലാപ്പള്ളി എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ അതുൽ നറുകര, സജിലി സലീം യൂത്തിന്റെ മ്യൂസിക്കൽ ബാൻഡുമായി സലീൽ, ജിയോ ആന്റോ, ആദർശ്, ബിലാൽ കെൻസ്, ഹകീം എന്നിവരും കോമഡി ഉത്സവം ഫെയിം മഹേഷ് കുഞ്ഞിമോനും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

