ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയെ കെ.എം.സി.സി നാട്ടിലയച്ചു
text_fieldsഅമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹുസൈൻ വാവാടിനെ കുവൈത്ത് വിമാനത്താവളത്തിൽ കെ.എം.സി.സി നേതാക്കൾ യാത്രയാക്കുന്നു
കുവൈത്ത് സിറ്റി: ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സക്കിടെ കോവിഡ് ബാധിക്കുകയും പിന്നീട് കോവിഡ് നെഗറ്റിവാവുകയും എന്നാൽ, ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്ത കൊടുവള്ളി സ്വദേശി ഹുസൈൻ വാവാടിനെ കുവൈത്ത് കെ.എം.സി.സി ഇടപെട്ട് നാട്ടിലെത്തിച്ചു.
ഒരു മാസത്തോളമായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ യാത്രാ ദിവസം ഡിസ്ചാർജ് ചെയ്ത വീൽ ചെയറിൽ നേരിട്ട് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, മുൻ കേന്ദ്ര സെക്രട്ടറി സുബൈർ കൊടുവള്ളി, കൊടുവള്ളി മണ്ഡലം പ്രസിഡൻറ് ഹനീഫ കൊടുവള്ളി, ബഷീർ വാവാട്, അഷ്റഫ് കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനു വേണ്ട പ്രവർത്തനങ്ങൾ നടത്തിയത്. നാട്ടിലെത്തിയ ശേഷം സൗജന്യമായി ആശുപത്രിയിലെത്തിക്കാനുള്ള സജ്ജീകരണങ്ങളും കെ.എം.സി.സി നേതാക്കൾ ഇടപെട്ട് ഏർപ്പാടാക്കിയിരുന്നു.

