Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോഡ്പാക് ഏഴാം...

കോഡ്പാക് ഏഴാം വാർഷികാഘോഷം ‘കോട്ടയം ഫെസ്റ്റ്- 2023' ഇന്ന്

text_fields
bookmark_border
kottayam fest
cancel
camera_alt

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ

കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) ഏഴാം വാർഷികാഘോഷം 'കോട്ടയം ഫെസ്റ്റ്- 2023' വെള്ളിയാഴ്ച്ച വിപുലമായി ആഘോഷിക്കും.

വൈകുന്നേരം നാലുമുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ അഥിതിയായി മന്ത്രി വി.എൻ വാസവൻ , മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷണൻ എന്നിവർ പങ്കെടുക്കും. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് നിസ്വാർത്ഥ സേവനംഅനുഷ്ഠിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദിവ്യ എസ് മേനോൻ , അരുൺ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മ്യൂസിക് ലൈവ് ഷോ, സിനിമ കോമഡി താരം സംക്രാന്തി നസീർ അവതരിപ്പിക്കുന്ന കോമഡിഷോ, കുവൈത്തിലെ കലാകാരന്മാരുടെ നൃത്താവിഷ്കാരം എന്നിവ ആഘോഷഭാഗമായി അരങ്ങിലെത്തുന്നുമെന്ന് കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഏഴുവർഷമായി കുവൈത്തിൽ വിവിധ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്നു. ഒന്നാം വാർഷികത്തിൽ ഉദ്ഘാടനം ചെയ്ത ‘കനിവ്’ വിദ്യാഭ്യാസ സഹായം തുടർന്ന് പോകുന്നു. കോവിഡ് കാലത്ത് സംഘടനയുടെ നേതൃത്വത്തിൽ ആഹാര സാധനങ്ങൾ, മരുന്ന് എന്നിവ കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു.

കുവൈത്തിലും , നാട്ടിലും നിരവധി ചികിത്സാസഹായങ്ങൾ, ജോലിയും, വിസയും ഇല്ലാതെ നാട്ടിൽ പോകാൻ സാധിക്കാത്തവർക്ക് ടിക്കറ്റ് സഹായം എന്നിവ സംഘടന ചെയ്തുവരുന്നു. അനൂപ് സോമൻ (പ്രസി), ജസ്റ്റിൻ ജെയിംസ് (ജന. സെക്ര), സുമേഷ് ടി സുരേഷ് (ട്രഷ),ഡോജി മാത്യു (പ്രോഗ്രാം കൺ),സെനി നിജിൻ (വനിത ചെയർ പേഴ്സൺ) എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
TAGS:KODPAK Anniversary celebration kottayam fest 
News Summary - KODPAK 7th Anniversary Celebration 'Kottayam Fest- 2023'on friday
Next Story