കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
text_fieldsകോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽനിന്ന്
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ ആഭിമുഖ്യത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന സമ്മേളനം ലോക കേരളസഭ അംഗം ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല കുവൈത്തിന്റെ കലാകാരന്മാർ അവതരിപ്പിച്ച വിപ്ലവഗാനങ്ങളോടെ ആരംഭിച്ച പരിപാടിയിൽ കല കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ബിജോയ് അധ്യക്ഷത വഹിച്ചു.
ജോയന്റ് സെക്രട്ടറി ടി. പ്രജോഷ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കല കുവൈത്ത് മുൻ ഭാരവാഹികളായ ജെ. സജി, ടി.വി. ഹിക്മത്ത്, സി.കെ. നൗഷാദ്, വിവിധ സംഘടന നേതാക്കളായ മണിക്കുട്ടൻ (കേരള അസോസിയേഷൻ), സത്താർ കുന്നേൽ (ഐ.എൻ.എൽ) തുടങ്ങിയവർ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സംസാരിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ സംബന്ധിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് സ്വാഗതവും ട്രഷറർ അജ്നാസ് മുഹമ്മദ് നന്ദിയും പറഞ്ഞു. കുവൈത്തിന്റെ വിവിധ മേഖലകളിൽനിന്ന് നിരവധി പേർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

