കെ.ഒ.സി അഹ്മദിയിൽ 159 വീടുകൾ നിർമിച്ചു
text_fieldsകുവൈത്ത് ഒായിൽ കമ്പനി അഹ്മദിയിൽ ജീവനക്കാർക്കായി നിർമിച്ച വീടുകൾ
കുവൈത്ത് സിറ്റി: കുവൈത്ത് ഒായിൽ കമ്പനി അഹ്മദിയിൽ ജീവനക്കാർക്കായി 159 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 1800 വീടുകൾ ഉൾക്കൊള്ളുന്ന ഹൗസിങ് സിറ്റിയുടെ ആദ്യ ഘട്ടമായാണ് 159 വീടുകളുടെ നിർമാണം. അനുബന്ധ സൗകര്യങ്ങളും നിർമിച്ചിട്ടുണ്ട്. താമസക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ളതും അതേസമയം, അഹ്മദിയിൽ നേരത്തേയുള്ള വീടുകളും നിർമാണ പൈതൃകങ്ങളുമായി ഇണങ്ങുന്ന രീതിയിലുമാണ് രൂപകൽപന. ജീവനക്കാർക്ക് നല്ല താമസസൗകര്യം ഒരുക്കുന്നതിനാണ് ഭവനപദ്ധതി രൂപകൽപന ചെയ്തത്. സമീപ ഭാവിയിൽ 'അൽ അഹ്മദി സിറ്റി ഡെവലപ്മെൻറ്' എന്ന പേരിൽ വൻ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.

