Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാഷനൽ ഗാർഡ് സൈറ്റ്...

നാഷനൽ ഗാർഡ് സൈറ്റ് കെ.എൻ.ജി ഡെപ്യൂട്ടി ചീഫ് സന്ദർശിച്ചു

text_fields
bookmark_border
നാഷനൽ ഗാർഡ് സൈറ്റ് കെ.എൻ.ജി ഡെപ്യൂട്ടി ചീഫ് സന്ദർശിച്ചു
cancel
camera_alt

നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അസ്സബാഹ് സൈറ്റ് സന്ദർശിക്കുന്നു

കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണം ഉണ്ടായ നാഷണൽ ഗാർഡ് സൈറ്റിൽ നാഷണൽ ഗാർഡ് (കെ.എൻ.ജി) ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അസ്സബാഹ് പരിശോധനാ സന്ദർശനം നടത്തി. സംഭവത്തെത്തുടർന്ന് നടപ്പിലാക്കിയ നടപടിക്രമങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.

തയാറെടുപ്പ് വർധിപ്പിക്കേണ്ടതിന്റെയും ജാഗ്രത നിലവാരം ഉയർത്തേണ്ടതിന്റെയും പ്രാധാന്യം ശൈഖ് ഫൈസൽ അൽ നവാഫ് ഉണർത്തി. രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സുപ്രധാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെയും ദ്രുത പ്രതികരണത്തെയും അദ്ദേഹം പ്രശംസിച്ചു. പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിന് തകർന്ന സ്ഥലത്തിന്റെ പുനരുദ്ധാരണം വേഗത്തിൽ പൂർത്തിയാക്കാൻ ഡെപ്യൂട്ടി ചീഫ് നിർദ്ദേശിച്ചു.

വ്യാഴാഴ്ചയാണ് നാഷണൽ ഗാർഡ് സൈറ്റുകളിൽ ഒന്നിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഉദ്യോസഥർക്ക് പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - KNG Deputy Chief visits National Guard site
Next Story