Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.എസ്.സി.എല്‍ ഇടപാട് സുതാര്യം -കെ.കെ. ശൈലജ

text_fields
bookmark_border
കെ.എം.എസ്.സി.എല്‍ ഇടപാട് സുതാര്യം -കെ.കെ. ശൈലജ
cancel

കുവൈത്ത് സിറ്റി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങിയ കെ.എം.എസ്.സി.എല്‍ ഇടപാട് സുതാര്യമെന്ന് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. പുഷ്പങ്ങൾ മാത്രമല്ല, മുള്ളുകളും ഇത്തരം പ്രവൃത്തികൾക്ക് ഉണ്ടാകുമെന്നും അതിനൊന്നും പ്രശ്നമില്ലെന്നും അവർ പറഞ്ഞു. കുവൈത്തിൽ കല സംഘടിപ്പിച്ച 'മാനവീയം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശൈലജ. പി.പി.ഇ കിറ്റ് ലഭ്യമാകാതിരുന്ന സമയത്താണ് 1,500 രൂപക്ക് 50,000 കിറ്റുകൾക്ക് ഓര്‍ഡര്‍ നല്‍കിയത്. അതിൽ 15,000 എണ്ണം കിട്ടി. അപ്പോഴേക്കും മാർക്കറ്റിൽ വിലകുറഞ്ഞു. അതോടെ 35,000 ത്തിന്റെ ഓർഡർ കാൻസൽ ചെയ്തു. ഇതാണ് 1,500 രൂപക്ക് പി.പി.ഇ കിറ്റുകള്‍ വാങ്ങി എന്ന് പ്രതിപക്ഷം ആരോപിക്കുന്നത് എന്നും ഷൈലജ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMSCL transaction transparent -KK Shailaja
Next Story