കെ.എം.ആർ.എം പഠന ശിബിരം
text_fieldsകെ.എം.ആർ.എം പഠന ശിബിരത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം) ആഭിമുഖ്യത്തിൽ ദ്വിദിന പഠന ശിബിരം നടത്തി. സംഘടനയിലെ എല്ലാ തലങ്ങളിലുമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കെ.എം.ആർ.എം പ്രസിഡൻറ് ബാബുജി ബത്തേരി അധ്യക്ഷത വഹിച്ചു.
ആത്മീയ ഉപദേഷ്ടാവ് ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. ഷാജി വർഗീസ്, ജോർജ് മാത്യു, അലക്സ് വർഗീസ്, ജിജു വർഗീസ്, ജോസഫ് കെ ഡാനിയേൽ, ജോസ് കെ ജോൺ, മാത്യു കോശി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ബിനു കെ. ജോൺ സ്വാഗതവും പ്രോഗ്രാം കൺവീനർ ജിജു വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

