കെ.എം.ആർ.എം പേൾ ജൂബിലി പോസ്റ്റർ പ്രകാശനം
text_fieldsകെ.എം.ആർ.എം പേൾ ജൂബിലി പോസ്റ്റർ പ്രകാശനം ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.ആർ.എം പേൾ ജൂബിലി കർമ പരിപാടികളുടെ ഉദ്ഘാടനവും സ്ഥാപക ദിനാചരണവും ഫെബ്രുവരി 29 ന് നടക്കും. വൈകുന്നേരം 6.15 മുതൽ കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിലെ ഹോളി ഫാമിലി ഹാളിലാണ് പരിപാടി. പരിപാടികളുടെ പോസ്റ്റർ പ്രകാശനം ജനറൽ സെക്രട്ടറി ബിനു കെ. ജോണിൽനിന്ന് ആത്മീയ ഉപദേഷ്ടാവ് റൈറ്റ് റവ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ സ്വീകരിച്ചു പ്രസിഡന്റ് ബാബുജി ബത്തേരിക്ക് കൈമാറി പ്രകാശനം ചെയ്തു.
സമർപ്പണം കൺവീനർ ജോസഫ് കെ ഡാനിയേൽ, ട്രഷറർ റാണ വർഗീസ്, വൈസ് പ്രസിഡന്റ് തോമസ് ജോൺ, വർക്കിങ് സെക്രട്ടറി മാത്യു കോശി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

