കെ.എം.ആർ.എം പേൾ ജൂബിലി- വിളവുത്സവത്തിന് സമാപനം
text_fieldsകെ.എം.ആർ.എം പേൾ ജൂബിലി- വിളവുത്സവ സമാപനം കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക ബാവ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റിന്റെ ഒരുവർഷം നീണ്ട പേൾ ജൂബിലിയും വിളവുത്സവവും വർണാഭമായ ചടങ്ങുകളോടെ പര്യവസാനിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ കെ.എം.ആർ.എം സീനിയർ വൈസ് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് കെ.എം.ആർ.എം പതാക ഉയർത്തി. വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും കാർഷിക വിഭവങ്ങളുടെയും അകമ്പടിയോടെ വിളവുത്സവ റാലിയും നടന്നു.
പൊതുസമ്മേളനം മലങ്കര കത്തോലിക്ക സഭ തലവൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക ബാവ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി അധ്യക്ഷത വഹിച്ചു. കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് ഡോ. തോമസ് കാഞ്ഞിരമുകളിൽ ആമുഖ പ്രഭാഷണവും മലങ്കര കത്തോലിക്ക സഭ ജി.സി.സി കോഓഡിനേറ്റർ കോർ എപിസ്കോപ്പോ റവ. ജോൺ തുണ്ടിയത്ത് അനുഗ്രഹ പ്രഭാഷണവും നടത്തി.
കെ.എം.ആർ.എം പേൾ ജൂബിലി- വിളവുത്സവ സമാപന പരിപാടി വീക്ഷിക്കുന്നവർ
ഡോ. ടൈറ്റസ് ജോൺ ചേരാവള്ളിൽ ഒ.ഐ.സി, ഫാ. സേവേറിയോസ് തോമസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ്, യുനൈറ്റഡ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ ജോയൽ ജേക്കബ്, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, ജോജി വർഗീസ് വെള്ളാപ്പള്ളി, ഷാരോൺ തരകൻ, ജോസ് വർഗീസ്, ഷിനു എം. ജോസഫ്, ജിൽട്ടോ ജയിംസ്, ബിന്ദു മനോജ്, ലിജു പാറക്കൽ എന്നിവർ ആശംസ അർപ്പിച്ചു.
70 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങളായ തോമസ് പട്ടിയാനിക്കൽ, ഗീവർഗീസ് മാത്യു എന്നിവരെ ചടങ്ങിൽ ‘സപ്തതി പട്ടം’ നൽകി കാതോലിക ബാവ ആദരിച്ചു. 30 വർഷമായി കുവൈത്തിൽ സേവനം ചെയ്തുവരുന്ന അംഗങ്ങളെയും കലാമത്സരങ്ങളിൽ ഓവർ ഓൾ ചാമ്പ്യന്മാരായ അഹ് മദി ഏരിയയെയും ഇവാനിയ സീസൺ 10 വിജയികളെയും 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെറിൻ എബ്രഹാം, നിയ ആൻ സാം എന്നിവരെയും ആദരിച്ചു.
എ.ഇ. മാത്യു, മാസ്റ്റർ ഡിനോ ജോൺ തോമസ് എന്നിവർ ക്യാൻവാസിൽ രചിച്ച കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക ബാവായുടെ ഛായ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. സ്മരണിക സുവനീർ കമ്മിറ്റി കൺവീനർ ഷാമോൻ ജേക്കബ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക ബാവക്ക് നൽകി പ്രകാശനം ചെയ്തു. കെ.എം.ആർ.എം ജനറൽ സെക്രട്ടറി ബിനു കെ. ജോൺ സ്വാഗതവും ട്രഷറർ റാണ വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

