Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​ആ​ർ.​എം പേ​ൾ...

കെ.​എം.​ആ​ർ.​എം പേ​ൾ ജൂ​ബി​ലി ‘ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്’ വി​ത​ര​ണം

text_fields
bookmark_border
award
cancel
camera_alt

മു​സ്ത​ഫ ഹം​സ, സി​വി പോ​ൾ, സു​നി​ൽ പ​റ​ക്ക​ട​ത്ത് എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​ങ്ക​ര റീ​ത്ത് മൂ​വ്മെ​ന്റ് വി​ള​വു​ത്സ​വ - പേ​ൾ ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് സി.​ഇ.​ഒ മു​സ്ത​ഫ ഹം​സ, ബൂ​ബി​യ​ൻ ഗ്യാ​സ് എം.​ഡി സി​വി പോ​ൾ, ഫി​നി​ക്‌​സ് ഗ്രൂ​പ് ഓ​ഫ് പ്രോ​ഡ​ക്ട​സ് എം.​ഡി സു​നി​ൽ പ​റ​ക്ക​ട​ത്ത് എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

പേ​ൾ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ ത​ല​വ​നും പി​താ​വു​മാ​യ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ത, രാ​ഷ്ട്രീ​യ, വ​ർ​ഗ, വ​ർ​ണ​ങ്ങ​ൾ​ക്ക​പ്പു​റ​മാ​യി സ​ഹ​ജീ​വി​ക​ൾ​ക്ക് ക​രു​ത​ലും ത​ണ​ലും ന​ൽ​കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​വ​ർ എ​ന്നും ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണെ​ന്ന് ക​ർ​ദി​നാ​ൾ ആ​ശം​സി​ച്ചു.

കെ.​എം.​ആ​ർ.​എം ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ, മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​ർ കോ​ർ എ​പ്പി​സ്കോ​പ്പോ റ​വ. ജോ​ൺ തു​ണ്ടി​യ​ത്ത്, റ​വ. ഡോ. ​ടൈ​റ്റ​സ് ജോ​ൺ ചേ​രാ​വ​ള്ളി​ൽ ഒ.​ഐ.​സി, ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സ്, യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജോ​യ​ൽ ജേ​ക്ക​ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ മു​സ്ത​ഫ ഹം​സ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​ത്തി​നും ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യി​ൽ​നി​ന്ന് പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തി​ലു​ള്ള ന​ന്ദി​യും അ​റി​യി​ച്ച് സം​സാ​രി​ച്ചു. കെ.​എം.​ആ​ർ.​എം ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ബി​നു കെ. ​ജോ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റാ​ണ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KMRM Pearl Jubilee Business Excellence Award distributed
Next Story