കെ.എം.ആർ.എം ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
text_fieldsകെ.എം.ആർ.എം പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് (കെ.എം.ആർ.എം) ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു.
പ്രസിഡൻറ് അലക്സ് വർഗീസ്, ഫാ. ജോൺ തുണ്ടിയത്ത്, ജനറൽ സെക്രട്ടറി ലിബു ജോൺ, ട്രഷറർ റാണ വർഗീസ്, എം.സി.വൈ.എം പ്രസിഡൻറ് അനിൽ ജോർജ് രാജൻ, ചീഫ് ഇലക്ഷൻ കമീഷണർ ബാബുജി ബത്തേരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചെറു വിവരണം നൽകി. പള്ളിയിലെ ആരാധന ക്രമീകരണങ്ങളെക്കുറിച്ചും മലങ്കര കത്തോലിക്ക സഭയുടെ കുവൈത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചും ഫാ. ജോൺ തുണ്ടിയത്ത് വിശദീകരിച്ചു. വാക്സിനേഷൻ, നാട്ടിൽ കുടുങ്ങിയ പ്രവാസികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ബോധ്യമുണ്ടെന്നും എല്ലാം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.
സമൂഹമാധ്യമ ഉപയോഗത്തിൽ സൂക്ഷ്മത പുലർത്തണമെന്നും സോഷ്യൽ മീഡിയ കമൻറുകൾ കാരണം ചില ആളുകൾ കുഴപ്പത്തിലായ സംഭവങ്ങളുണ്ടെന്നും ആതിഥേയ രാജ്യത്തിെൻറ നിയമങ്ങൾ അനുസരിക്കാനും ഈ രാജ്യത്തിെൻറ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കാനും നമുക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പകർച്ചവ്യാധി സമയത്തുപോലും എംബസി ചെയ്യുന്ന ക്ഷേമപ്രവർത്തനങ്ങൾക്കും അതിന് നേതൃത്വം നൽകുന്ന അംബാസഡർ സിബി ജോർജിനും കെ.എം.ആർ.എം നന്ദി പറഞ്ഞു.