കെ.എം.ആർ.എം മുൻ ഭാരവാഹികൾക്ക് യാത്രയയപ്പ് നൽകി
text_fieldsകെ.എം.ആർ.എം മുൻ ഭാരവാഹികൾക്ക് യാത്രയയപ്പു യോഗത്തിൽ
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം) മുൻ ഭാരവാഹികളായിരുന്ന സണ്ണി തോമസ്, സജീവ് ജോർജ്, ജെയിംസുകുട്ടി എന്നിവർക്കും കുടുംബാംഗങ്ങൾക്കും മലങ്കര റൈറ്റ് മൂവ്മെന്റ് യാത്രയയപ്പ് നൽകി. പ്രസിഡന്റ് ബാബുജി ബത്തേരി അധ്യക്ഷത വഹിച്ചു. ഫാ.ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം.ആർ.എമ്മിന്റെ സ്നേഹോപഹാരം ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ കൈമാറി. സണ്ണി തോമസ്, സജീവ് ജോർജ്, ജെയിംസുകുട്ടി എന്നിവർ മറുപടി പ്രസംഗം നടത്തി. കെ.എം.ആർ.എം ജനറൽ സെക്രട്ടറി ബിനു കെ.ജോൺ സ്വാഗതവും വർക്കിങ് സെക്രട്ടറി മാത്യു കോശി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

