കെ.എം.ആർ.എം വാർഷികാഘോഷം
text_fieldsകെ.എം.ആർ.എം വാർഷികാഘോഷം ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.ആർ.എം സ്ഥാപക ദിനാഘോഷവും, 30ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും കുവൈത്ത് സിറ്റി, ഹോളി ഫാമിലി കോ-കത്തീഡ്രൽ ദൈവാലയത്തിൽ നടന്നു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു.
ഫാ. ജോൺ തുണ്ടിയത്ത്, കെ.എം.ആർ.എം പ്രസിഡന്റ് ജോജിമോൻ തോമസ്, ഏരിയ പ്രസിഡന്റുമാർ, പ്രോഗ്രാം ജനറൽ കൺവീനർ കെ.കെ. ബാബു, കെ.എം.ആർ.എം ജനറൽ സെക്രട്ടറി, ട്രഷറർ, സീനിയർ വൈസ് പ്രസിഡന്റ് എന്നിവർ ദീപം തെളിയിച്ചു. മലങ്കര സുറിയാനി കത്തോലിക്ക സഭ അധ്യക്ഷൻ കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവയുടെ സന്ദേശം ഫാ. ജോൺ തുണ്ടിയത്ത് വായിച്ചു.
കെ.എം.ആർ.എം 30ാം വാർഷിക ആഘോഷങ്ങളുടെ ലോഗോ ഫാ. ഡേവിസ് ചിറമേൽ, ഫാ. ജോൺ തുണ്ടിയത്തിനു നൽകി പ്രകാശനം ചെയ്തു. കെ.എം.ആർ.എം സ്ഥാപക അംഗങ്ങളെയും മുൻ കെ.എം.ആർ.എം പ്രസിഡന്റുമാരെയും ആദരിച്ചു.
സെൻട്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, പോഷകസംഘടന പ്രസിഡന്റുമാർ, ചീഫ് ഇലക്ഷൻ കമീഷണർ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, ഓഡിറ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

