കെ.എം.ആർ.എം അബ്ബാസിയ ഏരിയ പിക്നിക്
text_fieldsകെ.എം.ആർ.എം അബ്ബാസിയ ഏരിയ അംഗങ്ങൾ പിക്നിക്കിൽ
കുവൈത്ത് സിറ്റി: കെ.എം.ആർ.എം അബ്ബാസിയ ഏരിയ നേതൃത്വത്തിൽ പിക്നിക് സംഘടിപ്പിച്ചു. കബ്ദ് ഷാലയിൽ നടന്ന പിക്നിക്കിൽ കെ.എം.ആർ.എം അബ്ബാസിയ ഏരിയ പ്രസിഡന്റ് ജോജി വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. പിക്നിക് മാജിക്, കുട്ടികളുടെ കലാപരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കും വിവിധതരം മത്സരങ്ങൾ എന്നിവ നടന്നു. ആത്മീയ ഉപദേഷ്ടാവ് ജോൺ തൂണ്ടിയത്ത് കോർ എപ്പസ്കോപ്പാ, സി.എം.സി അംഗങ്ങൾ, വിവിധ ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ പിക്നിക് സന്ദർശിച്ചു. സമാപന യോഗത്തിൽ കെ.എം.ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി, ട്രഷറർ റാണ, കെ.എം. ആർ.എം അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ്, ചീഫ് ഓഡിറ്റർ ഷാജി വർഗീസ് മേലെകാലയിൽ, ഏരിയ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

