Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​ആ​ർ.​എം 2025ലെ...

കെ.​എം.​ആ​ർ.​എം 2025ലെ ​പ്ലാ​ന​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
KMRM 2025 Planner
cancel
camera_alt

കെ.​എം.​ആ​ർ.​എം 2025ലെ ​പ്ലാ​ന​ർ ഫാ. ​ഡോ. തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​ആ​ർ.​എം സെ​ൻ​ട്ര​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി 2025ലെ ​പ്ലാ​ന​ർ പ്ര​കാ​ശ​നം ചെ​യ്തു. ഹോ​ളി ഫാ​മി​ലി കോ-​ക​തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ര്‍ബാ​ന​ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ൻ​റ് ഷാ​ജി വ​ർ​ഗീ​സ് മേ​ലെ​ക്കാ​ലാ​യി​ൽ 2025ലെ ​പ​രി​പാ​ടി​ക​ളു​ടെ പ്ലാ​ൻ കെ.​എം.​ആ​ർ.​എം ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ഡോ. തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ലി​ന് കൈ​മാ​റി. അ​ദ്ദേ​ഹം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് സെ​ൻ​ട്ര​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി​യു​ടെ മൂ​ന്നു വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ​ക്കും മ​റ്റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്കും ന​ൽ​കി.

വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​ദ്യ​ത്തെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ്, തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ മു​ൻ മെ​ത്രാ​പ്പോ​ലി​ത്താ​യ ജോ​സ​ഫ് മാ​ർ സ​വേ​റി​യോ​സ് എ​ന്നി​വ​രു​ടെ ഓ​ർ​മ്മ​തി​രു​ന്നാ​ളും ന​ട​ന്നു. തു​ട​ർ​ന്ന് കെ.​എം.​ആ​ർ.​എ​മ്മി​ന്റെ പോ​ഷ​ക സം​ഘ​ട​ന​ക​ളാ​യ എം.​സി.​വൈ.​എം, മാ​തൃ​സം​ഘ​ട​ന​യാ​യ എ​ഫ്.​ഒ.​എം കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ ബാ​ല​ദീ​പം എ​ന്നീ ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്നു. തു​ട​ർ​ന്ന് കെ.​എം.​ആ​ർ.​എം സെ​ൻ​ട്ര​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി 2025ലെ ​അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKMRM 2025 Planner
News Summary - KMRM 2025 Planner
Next Story