കെ.എം.ജെ കുവൈത്ത് ‘തല ചായ്ക്കാൻ ഒരിടം’ വീടിന്റെ താക്കോൽ കൈമാറി
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ മുസ് ലിം ജമാഅത്തിന്റെ ‘തല ചായ്ക്കാൻ ഒരിടം’ പദ്ധതിയുടെ ഭാഗമായി കെ.എം.ജെ കുവൈത്ത് കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറി.
എളമ്പിലാട്ട് ഷബീറിന് നൽകുന്ന വീടിന്റെ താക്കോൽ കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു.
മുസ് ലിം ജമാഅത്ത് പ്രസിഡന്റ് ഡോ.പി. സലീം അധ്യക്ഷത വഹിച്ചു. ചെയർമാൻ എം.ടി. ഫയാസ്, വാർഡ് മെംബർ സത്യൻ, മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പി. അബ്ദുൽ കബീർ എന്നിവർ ആശംസകൾ നേർന്നു.
കെ.എം.ജെ കുവൈത്ത് എക്സിക്യൂട്ടിവ് അംഗങ്ങളായ സി. റഷീദ്, ഷംഷീർ, ഷബീർ, സുനീദ്, റിഷാദ്, അഫ്സൽ മഠത്തിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രസിഡന്റ് നഈം കാദിരി സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്റഫ് ബംഗാളി മുഹല്ല നന്ദിയും പറഞ്ഞു.
ടി.പി. ഹാഷിം, സി.എച്ച്. ഹസ്സൻ കുഞ്ഞി, പി.പി. ഇബ്രാഹിം, ടി.എം.ഇസ്ഹാഖ്, പി. ഹംസ, ടി.എം.ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു. കമ്മിറ്റി അംഗങ്ങളും, കുവൈത്ത്, ഖത്തർ, മസ്കത്ത് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

