കെ.എം.ജെ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ മുസ്ലിം ജമാഅത്ത് കുവൈത്ത് (കെ.എം.ജെ) കണ്ണൂർ സിറ്റിയിലും പരിസര പ്രദേശങ്ങളിലുമുള്ള കുവൈത്ത് പ്രവാസികളുടെ സ്നേഹ വിരുന്ന് നടത്തി. സൂക് സഭ ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രോഗാം കൺവീനർ സി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.എം.ജെ മുൻ പ്രസിഡന്റ് നവാസ് കാദിരി ഉദ്ഘാടനം ചെയ്തു. ഇഹ്സാൻ ഇംതിയാസിന്റെ ഖിറാഅത്ത് നടത്തി. പ്രസിഡന്റ് നഈം കാദിരി പ്രവർത്തനങ്ങൾ വിവരിച്ചു. സിറ്റി ക്ലിനിക് പ്രതിനിധി ഇബ്രാഹിം, ആൽഫാവൺ ലോജിസ്റ്റിക് പ്രതിനിധി സി.റഷീദ് സി,ശിഫാ അൽ ജസീറ പ്രതിനിധി സമീർ, ഗോ ഫസ്റ്റ് പ്രതിനിധിയായിരുന്ന അയൂബ്, കെ.എം.ജെ ചെയർമാൻ ഫയാസ് എം.ടി, സത്താർ, ഇംതിയാസ് തക്കാര, വി.ഷഹീർ, വർക്കിങ് പ്രസിഡന്റ് ഷംഷീർ എന്നിവർ ആശംസകൾ നേർന്നു.
കെ.എം.ജെ സ്നേഹ വിരുന്നിൽ അതിഥികളും സംഘാടകരും
കണ്ണൂർ സിറ്റിയുടെ പാരമ്പര്യ വിഭവമായ മുട്ടാപ്പ പ്രദർശനം, മൈലാഞ്ചി ഇടൽ, കല്യാണവീടുകളിലെ കൈമുട്ടിപ്പാട്ട് എന്നിവ പങ്കെടുത്തവർക്ക് ഗൃഹാതുരത്വം സമ്മാനിച്ചു. കഴിഞ്ഞ റമദാനിൽ നടത്തിയ പരിപാടിയുടെ സമ്മാനദാനവും, പ്രൊഫൈൽ, മെംബർഷിപ് ഐ.ഡി കാർഡ് എന്നിവയുടെ റിലീസിങ്ങും ചടങ്ങിൽ നടത്തി. കെ.ടി. റഫീഖ്,നിസാം നാലകത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രോഗ്രാം ജോയന്റ് കൺവീനർ കെ.പി. ഷബീർ സ്വാഗതവും ജെ.എം. ഇർഷാദ് നന്ദിയും പറഞ്ഞു.

