Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.എം.എഫ്​ ഭാരവാഹികൾ...

കെ.എം.എഫ്​ ഭാരവാഹികൾ ഇ​ന്ത്യ​ൻ അംബാസഡറുമായി ചർച്ച നടത്തി

text_fields
bookmark_border
കെ.എം.എഫ്​ ഭാരവാഹികൾ ഇ​ന്ത്യ​ൻ അംബാസഡറുമായി ചർച്ച നടത്തി
cancel
camera_alt

കേ​ര​ളൈ​റ്റ്‌​സ് മെ​ഡി​ക്ക​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ആ​തു​ര​ശു​ശ്രൂ​ഷ രം​ഗ​ത്ത് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളൈ​റ്റ്‌​സ് മെ​ഡി​ക്ക​ൽ ഫോ​റം (കെ.​എം.​എ​ഫ്, കു​വൈ​ത്ത്) ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി. കെ.​എം.​എ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റു​മാ​യി സം​വ​ദി​ച്ചു. നോ​ർ​ക്ക​യു​മാ​യി സ​ഹ​ക​രി​ച്ച്​ വ​രും നാ​ളു​ക​ളി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കു​വൈ​ത്തി​ലേ​ക്കു​ള്ള ജോ​ലി​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ അം​ബാ​സ​ഡ​ർ അ​റി​യി​ച്ച​താ​യും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എം​ബ​സി​യു​ടെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത​താ​യും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ക​മ​ൽ സി​ങ് റാ​ത്തോ​റും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. കെ.​എം.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ ഗീ​ത സു​ദ​ർ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ലി​ൻ​റ സ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് ജോ​ൺ, മെ​ജി​ത് ചെ​മ്പ​ക്ക​ര എ​ന്നി​വ​രും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ജി തോ​മ​സ് മാ​ത്യു, ടി.​വി. ഹി​ക്മ​ത്ത് എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityIndian AmbassadorKMF officials held discussions
News Summary - KMF officials held discussions with the Indian Ambassador
Next Story