കെ.എം.ഇ.ബി പ്രൈമറി പൊതു പരീക്ഷ: അൽ മദ്റസത്തുൽ ഇസ്ലാമിയക്ക് ഉന്നത വിജയം
text_fieldsഹാബി ഇസ്മാ മറിയം, അഭിശാൽ മുഹമ്മദ്, ഇന ഫാത്തിമ, മുഹമ്മദ് ഫഹീം ഹൈദിൻ, അഫ്രിൻ ഫൈസൽ, സൈബ സൈനബ് അസ്‌വ ഖാലിദ്, ആയിഷ ഫൈഹ
കുവൈത്ത് സിറ്റി: കേരള മദ്റസ എജ്യുക്കേഷൻ ബോർഡ് ഏപ്രിൽ മാസം നടത്തിയ പ്രൈമറി പൊതു പരീക്ഷയിൽ അൽ അൽ മദ്റസത്തുൽ ഇസ്ലാമിയ കുവൈത്തിലെ വിവിധ ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾ ഉന്നത വിജയം കൈവരിച്ചു. അൽ അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ ബ്രാഞ്ചിലെ ഹാബി ഹൈദിൻ 446 മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. സാൽമിയ ബ്രാഞ്ചിലെ അഫ്രിൻ ഫൈസലും അബ്ബാസിയ ബ്രാഞ്ചിലെ സൈബ സൈനബും 444 മാർക്ക് വാങ്ങി രണ്ടാം റാങ്ക് നേടി.
അബ്ബാസിയ ബ്രാഞ്ചിലെ അസ്‌വ ഖാലിദും ആയിഷ ഫൈഹയും 443 മാർക്ക് വാങ്ങി മൂന്നാം റാങ്ക് കരസ്ഥമാക്കി. സാൽമിയ ബ്രാഞ്ചിലെ ഇസ്മാ മറിയം, ഇന ഫാത്തിമ, അൽ അബ്ബാസിയ ബ്രാഞ്ചിലെ അഭിശാൽ മുഹമ്മദ്, ഫഹാഹീൽ ബ്രാഞ്ചിലെ മുഹമ്മദ് ഫഹീം എന്നിവർ 441 മാർക്ക് നാലാം റാങ്ക് കരസ്ഥമാക്കി. റിഹാൻ ഹമീദ്, ഇഷ ഫാത്തിമ(സാൽമിയ)ആഖിഫ് ഫൈസൽ, റാനിഷ് റാഷിദ്, ഷദ മുഹമ്മദ് ഷാഫി, അയ്മൻ ഖലീൽ(ഫർവാനിയ), ആഖിഫ് മുഹമ്മദ്(അബ്ബാസിയ), ഇഷാൽ നൗഷാദ് (ഫഹാഹീൽ) എന്നിവർ എ പ്ലസ് നേടി. കഴിഞ്ഞ മാസം നടന്ന പൊതു പരീക്ഷയിൽ കുവൈത്തിലെ നാല് ബ്രാഞ്ചുകളിൽ നിന്നായി 52 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.ഐ.ജി പ്രസിഡണ്ട് അൻവർ സയീദ്, ജനറൽ സെക്രട്ടറി സാബിഖ് യൂസഫ്, വിദ്യാഭ്യസവകുപ്പ് ഡയറക്ടർ സിറാജ് സ്രാമ്പിക്കൽ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

