കെ.എം.സി.എസ് ‘നമ്മുടെ കൊയിലാണ്ടി’ സ്നേഹസംഗമം
text_fields‘നമ്മുടെ കൊയിലാണ്ടി’ സ്നേഹ സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കൊയിലാണ്ടി മുസ്ലിം ചാരിറ്റബിൾ സൊസൈറ്റി കുവൈത്ത് കമ്മിറ്റി ‘നമ്മുടെ കൊയിലാണ്ടി’ എന്ന പേരിൽ സ്നേഹസംഗമ പിക്നിക് സംഘടിപ്പിച്ചു. കബ്ദ് റിസോർട്ടിൽ നടന്ന പരിപാടിയിൽ സംഘടനാ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നൂറിലധികം ആളുകൾ പങ്കെടുത്തു. വിവിധ ഗെയിമുകൾ, ലക്കി ഡ്രോകൾ, ഗൃഹാതുര ഓർമകൾ ഉണർത്തിയ കുംട്ടി പീടിക എന്നിവ പങ്കെടുത്തവർക്ക് ആവേശം നൽകി.
പൊതുചടങ്ങ് അബ്ദുൽ ഖാലിഖ് എ.എം.പി ഉദ്ഘാടനം ചെയ്തു. പി.മുജീബ് അധ്യക്ഷത വഹിച്ചു. റമീസ് ബത്ത ഖിറാഅത്ത് നടത്തി. എ.ടി.നൗഫൽ സ്വാഗതവും ആത്തിഫ് മജീദ് നന്ദിയും പറഞ്ഞു. എം.എ.ബഷീർ അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

