കെ.എം.സി.സി കരുതലും വെളിച്ചവും -പി.കെ. നവാസ്
text_fieldsകെ.എം.സി.സി കണ്ണൂർ ജില്ല സമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്
പി.കെ. നവാസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി പ്രവാസികൾക്ക് കരുതലും വെളിച്ചവുമായ പ്രസ്ഥാനമെന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ല സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പി.കെ. നവാസ്. അബ്ബാസിയ ഇന്റഗ്രെറ്റെഡ് സ്കൂളിൽ സമ്മേളനം കെ.എം.സി.സി സ്റ്റേറ്റ് അധ്യക്ഷൻ നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി കണ്ണൂർ ജില്ല സമ്മേളന സദസ്സ്
കണ്ണൂർ ജില്ല പ്രസിഡന്റ് നാസർ തളിപ്പറമ്പ് അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വെള്ളിയോത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. നാസർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത് എന്നിവർ സന്നിഹിതരായി. സുവനീർ ഉപദേശക സമിതി അംഗം കെ.കെ.പി ഉമ്മർ കുട്ടിക്ക് നൽകി പി.കെ. നവാസ് പ്രകാശനം ചെയ്തു. കലണ്ടർ, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിങ് മാനേജർ ജംഷാദിനു നൽകി പി.കെ നവാസ് പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ല സമ്മേളന പ്രചാരണ പോസ്റ്റർ പ്രകാശനവും തൃശൂർ ജില്ല കമ്മിറ്റി നടത്തിയ ഓൺലൈൻ മാപ്പിളപ്പാട്ട് മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു. സ്വാഗതസംഘം ചീഫ് കോഓഡിനേറ്റർ സാബിത്ത് ചെമ്പിലോട് സ്വാഗതവും, ജില്ല ട്രഷറര്‍ ബഷീർ കടവത്തൂർ നന്ദിയും പറഞ്ഞു. ഹാഫിള് മഹമൂദ് അൽ ഹസ്സൻ അബ്ദുല്ല ഖിറാത്ത് നിർവഹിച്ചു.
കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി നവാസ് കുന്നുംകൈ, ജില്ലാ ഭാരവാഹികളായ സി.പി. ഇബ്റാഹിം, സുഹൈൽ അബൂബക്കർ, ജാബിർ അരിയിൽ, ശിഹാബ് ബർബീസ്, മിർഷാദ് ധർമടം, മണ്ഡലം നേതാക്കളായ റഷീദ് പെരുവണ, തൻസീഹ് എടക്കാട്, ജസീർ വെങ്ങാട്, ജസീം തളിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. ലക്ഷദ്വീപിൽ നിന്നുള്ള സൂഫി ഗായകൻ ളിറാർ അമിനി, കണ്ണൂർ മമ്മാലി, ഫൈസൽ തായിനേരി, റഊഫ് തളിപ്പറമ്പ് എന്നിവർ ചേർന്ന് അണിയിച്ചൊരുക്കിയ സംഗീത പരിപാടിയും സമ്മേളനത്തിന്റെ പകിട്ടു കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

