കെ.എം.സി.സി കുവൈത്ത് കമ്മിറ്റിയിൽ കൂട്ടരാജി
text_fieldsകുവൈത്ത് സിറ്റി: മുസ്ലിം ലീഗിെൻറ പോഷകവിഭാഗമായ കെ.എം.സി.സി കുവൈത്ത് കമ്മിറ്റിയിൽ കൂട്ടരാജി. ജനറൽ സെക്രട്ടറിയും ആക്ടിങ് പ്രസിഡൻറും ഉൾപ്പെടെ മൂന്നു പ്രധാന ഭാരവാഹികളാണ് കഴിഞ്ഞദിവസം രാജിവെച്ചത്. കുവൈത്ത് കെ.എം.സി.സിയുടെ 11 അംഗ കേന്ദ്ര കമ്മിറ്റിയിൽനിന്നാണ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്, ആക്ടിങ് പ്രസിഡൻറും വൈസ് പ്രസിഡൻറുമായ ഫാറൂഖ് ഹമദാനി, സെക്രട്ടറി എം.ആർ. നാസര്‍ എന്നിവര്‍ രാജിെവച്ചത്.
രാജിക്ക് കാരണം ഭാരവാഹികൾക്കിടയിലെ പരസ്പര വിശ്വാസമില്ലായ്മയും ഐക്യക്കുറവുമാണെന്നു വിശദീകരണം. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സുഗമമായി നീങ്ങുന്നതിന് പരമാവധി ശ്രമിച്ചെന്നും കമ്മിറ്റിയിലെ ചില അംഗങ്ങളെ ഉപയോഗിച്ച് സംഘടനയെ ഹൈജാക് ചെയ്യാനുള്ള മുൻ പ്രസിഡൻറിെൻറ നീക്കം സംഘടനക്കകത്ത് വിഭാഗീയത രൂക്ഷമാക്കിയതായും രാജിക്കത്തിലുള്ളതായി സൂചനയുണ്ട്. രാജിക്കത്ത് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറിനും ജനറല്‍ സെക്രട്ടറിക്കും അയച്ചുകൊടുത്തതായി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഭാരവാഹിത്വത്തിൽനിന്ന് മാത്രമാണ് രാജിവെച്ചിട്ടുള്ളതെന്നും അംഗത്വം രാജിവെച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് കുവൈത്ത് കെ.എം.സി.സിക്കകത്ത് സമവായം ഉണ്ടാക്കിയത്. നേരത്തേ ഗ്രൂപ് വഴക്കിനെ തുടർന്ന് സംഘടന പിളർപ്പിലേക്ക് നീങ്ങിയപ്പോൾ അന്നത്തെ പ്രസിഡൻറായിരുന്ന ഷറഫുദീൻ കണ്ണേത്തിെൻറ ഒപ്പം നിന്നവരാണ് ഇപ്പോൾ രാജി സമർപ്പിച്ച മൂന്നുപേരും. ഇതേ ഷറഫുദ്ദീൻ കണ്ണേത്തിന് എതിരെ വിരൽചൂണ്ടിയാണ് ഇവർ രാജിക്കത്തയച്ചിട്ടുള്ളതെന്നതാണ് ശ്രദ്ധേയം. പ്രധാന ഭാരവാഹികൾ രാജിവെച്ച സാഹചര്യത്തിൽ കേന്ദ കമ്മിറ്റി യോഗം ചേർന്ന് ആക്ടിങ് പ്രസിഡൻറായി അസ്ലം കുറ്റിക്കാട്, ജനറല്‍ സെക്രട്ടറിയായി സിറാജ് എരഞ്ഞിക്കല്‍ എന്നിവരെ തീരുമാനിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.