കെ.എം.സി.സി വനിതാ വിങ് രൂപവത്കരിച്ചു
text_fieldsകെ.എം.സി.സി വനിത വിങ് ഭാരവാഹികളും അംഗങ്ങളും അഡ്വ. നജ്മ തബ്ഷീറകൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വനിതാ വിങ് രൂപവത്കരിച്ചു. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച വനിതാ വി വിങ് രൂപീകരണ പ്രഖ്യാപന സമ്മേളനത്തിൽ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷതവഹിച്ചു. മുസ് ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ മുഖ്യാതിഥിയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ചടങ്ങിൽ ആദരമർപ്പിച്ചു.
ഉന്നത വിജയം നേടിയ ഡോ.ഫാത്തിമ ഷഫീനക്ക് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നജ്മ തബ്ഷീറ കൈമാറി. കെ.എം.സി.സി പ്രബന്ധ രചന മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ ഇസ്മായിൽ വള്ളിയോത്ത്, ഷാജി കാട്ടുംപുറം, ബിജു കുര്യൻ എന്നിവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും കൈമാറി. കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. മുഹമ്മദ് വലീദ് ഇബ്നു ഖാലിദ് ഖിറാഅത്ത് നടത്തി.
ഡോ.ശഹീമ മുഹമ്മദ്, അഡ്വ.ഫാത്തിമ സൈറ, ഫാത്തിമ
അബ്ദുൽ അസീസ്
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ടി. സലീം, ബഷീർ ബാത്ത, റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോക്ടർ മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, ഇല്യാസ് വെന്നിയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഭാരവാഹികൾ: ഡോ.ശഹീമ മുഹമ്മദ് (പ്രസി), അഡ്വ.ഫാത്തിമ സൈറ (ജന. സെക്ര), ഫാത്തിമ അബ്ദുൽ അസീസ് (ട്രഷ), റസിയ മുസ്തഫ ഹംസ, തസ്നീം കാക്കതറയിൽ, ഫാത്തിമത് , റസീന അൻവർ സാദത്ത്, ജസീറ സിദ്ദീഖ്, നൗറിൻ മുനീർ, ഷഫ്ന ഹർഷാദ് (വൈ.പ്രസി), സനാ മിസ്ഹബ്, ഫസീല ഫൈസൽ, മുഹ്സിന നിസാർ, ശബാനു ഷഫീർ, ഫരീദ ശുഐബ്, സുബി തഷ്റീഫ്, മെഹരുന്നിസ ആരിഫ് (സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

