കെ.എം.സി.സി വേങ്ങര മണ്ഡലം വിദ്യാർഥികളെ ആദരിച്ചു
text_fieldsവിദ്യാർഥികൾ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം.സി.സി പ്രവർത്തകർ എന്നിവർക്കൊപ്പം
കുവൈത്ത് സിറ്റി: കെ.എം.സി.സി വേങ്ങര മണ്ഡലത്തിലെ മെമ്പർമാരുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെ മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. വേങ്ങര കാരാത്തോട് നടന്ന ചടങ്ങ് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കുഴിപ്പുറം സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.പി. ജംഷാദ് നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ഭാരവാഹികളായ പി.കെ. അസുലു, പി.കെ. അലി അക്ബർ, ശരീഫ് കുറ്റൂർ എന്നിവർ ആശംസയർപ്പിച്ചു. കെ.എം.സി.സി മണ്ഡലം ഭാരവാഹി നൗഷാദ് ചെമ്പൻ, പ്രവർത്തക സമിതി അംഗം ഹകീം ചെമ്പൻ, ലത്തീഫ് ചീരങ്ങൻ, ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി കോ ഓഡിനേറ്റർ ബഷീർ എന്നിവർ സംബന്ധിച്ചു.

